ശൈഖ് സുലൈമാൻ അർറുഹൈലി -حَفِظَهُ اللَّهُ- പറഞ്ഞു: “എന്തിനാണ് നിങ്ങൾ തൗഹീദ് (അല്ലാഹുവിനെ ഏകനാക്കുക എന്ന കാര്യം) പഠിപ്പിച്ചു കൊണ്ടിരിക്കുകയും, മുസ്‌ലിം ഉമ്മത്തിനെ അതിൽ തളച്ചിടുകയും ചെയ്യുന്നത് എന്ന് ചിലയാളുകൾ നമ്മോട് വന്നു കൊണ്ട് ചോദിച്ചേക്കാം!
അവരോട് നമുക്ക് പറയാനുള്ളത്: “അല്ലാഹുവിനോട് അവന്റെ പടപ്പുകളുടെ മേലുള്ള ഒന്നാമത്തെ ബാധ്യതയായ തൗഹീദിന്റെ കാര്യത്തിൽ (അത് പഠിക്കുകയും, പഠിപ്പിക്കുകയും, അത് പ്രചരിപ്പിക്കുകയും ചെയ്യുന്ന കാര്യത്തിൽ) ജനങ്ങളെ ഞങ്ങൾ വ്യാപൃതരാക്കിയില്ലെങ്കിൽ; അല്ലാഹുവാണെ, ശൈത്വാൻ അവനോടുള്ള ബാധ്യതയുടെ കാര്യത്തിൽ (അല്ലാഹുവിനെ ധിക്കരിക്കുക എന്ന കാര്യത്തിൽ) ഉമ്മത്തിനെ വ്യാപൃതരാക്കികളയുന്നതാണ്!
അല്ലാഹുവിന്റെ അംബിയാക്കൾ -عَلَيْهِمُ السَّلَامُ-, അവർ നിയോഗിക്കപ്പെട്ടത് മുതൽ അവരുടെ മരണം വരേയ്ക്കും തൗഹീദ് പഠിപ്പിക്കുകയും, തൗഹീദിന്റെ കാര്യത്തിൽ തങ്ങളുടെ സമൂഹത്തിന് വസ്വിയ്യത് നൽകുകയും ചെയ്തവരായിരുന്നു.
നമ്മുടെ നബി മുഹമ്മദ് മുസ്തഫാ ﷺ യെ അല്ലാഹു പ്രവാചകനായി നിയോഗിച്ചത് മുതൽ അവിടുന്ന് ജനങ്ങളോട് ‘ലാ ഇലാഹ ഇല്ലല്ലാഹ്’ (നിങ്ങൾ അല്ലാഹുവിനെ മാത്രം ആരാധിക്കണം അവനല്ലാത്ത ഒന്നിനെയും ആരാധിക്കരുത് എന്ന്) കൽപ്പിച്ചു കൊണ്ടേയിരുന്നു.
അപ്രകാരം, അവിടുത്തെ വാഫാത്തിനോടടുത്ത നേരത്തും ‘ലാ ഇലാഹ ഇല്ലല്ലാഹ്’ (നിങ്ങൾ മുറുകെ പിടിക്കുക, അതിൽ നിന്നും തെറ്റിപ്പോവരുത്) എന്നകാര്യം തന്നെയായിരുന്നു ഉമ്മത്തിനോട് വസ്വിയ്യത് ചെയ്തതും!.”
(ശർഹു കിതാബിത്തൗഹീദ്, ശൈഖ് സുലൈമാൻ അർറുഹൈലി -حَفِظَهُ اللَّهُ- ദർസ്: 5)
✍ സഈദ് ബിൻ അബ്ദിസ്സലാം
✆ WhatsApp group:
https://chat.whatsapp.com/LW8Lr9bKg4KBhziv5PwE3G
⌲ Telegram Channel:
http://t.me/khidmathussunnah