“തൗഹീദ് (അല്ലാഹുവിനെ ഏകനാക്കുക) എന്നാൽ സഹോദരങ്ങളേ, അതിൽ (النَّفْيُ) നിഷേധവും, (الإِثْبَاتُ) സ്ഥിരപ്പെടുത്തലും ഉണ്ടായിരിക്കൽ നിർബന്ധമാണ്.
- നിഷേധം (النَّفْيُ) എന്നാൽ, മുഴുവൻ ആരാധ്യന്മാരെയും, ആരാധനകളെയും നിഷേധിക്കുക എന്നതാണ് താൽപര്യപ്പെടുന്നത്.
ഉദാഹരണത്തിന് ഒരാൾ പറയുകയാണ്: ലാ ഇലാഹ (ഒരു ഇലാഹുമില്ല).
എങ്കിൽ, അയാൾ മുഴുവൻ ആരാധനകളെയും ആരാധ്യന്മാരെയും നിഷേധിച്ചിരിക്കുന്നു. (പക്ഷേ, ആരാണ് ആരാധനക്കർഹൻ എന്ന് വ്യക്തമാക്കിയില്ല)
- ഇനി, സ്ഥിരപ്പെടുത്തൽ (الإِثْبَاتُ) മാത്രമാണെങ്കിൽ ഒരിക്കലും അല്ലാഹു അല്ലാത്ത മറ്റു ആരാധ്യന്മാരെ നിഷേധിക്കുക (അവർക്കൊന്നും ആരാധനക്കർഹതയില്ല) എന്ന് അത് കൊണ്ട് താൽപര്യപ്പെടുന്നില്ല.
ഉദാഹരണത്തിന് ഞാൻ പറയുകയാണ്: അല്ലാഹു ഇലാഹാണ് (ആരാധ്യനാണ്).
എന്നാൽ, ഇത് കൊണ്ടൊരിക്കലും അല്ലാഹു അല്ലാത്ത മറ്റു ഇലാഹുകൾ (ആരാധ്യന്മാർ) അവരൊന്നും ഇലാഹുകളല്ല (ആരാധ്യന്മാരല്ല) എന്നറിയിക്കുന്നില്ല.
അതിനാൽ, തൗഹീദിന്റെ കാര്യത്തിൽ (النَّفْيُ) നിഷേധവും, (الإِثْبَاتُ) സ്ഥിരപ്പെടുത്തലും ഒരുമിപ്പിക്കൽ നിർബന്ധമാണ്.
(ചുരുക്കത്തിൽ:) അല്ലാഹു അല്ലാത്ത സർവ്വ ആരാധ്യന്മാരെയും നിഷേധിക്കുന്നതോടൊപ്പം, മുഴുവൻ ആരാധനകളും അല്ലാഹുവിന് മാത്രം സ്ഥിരപ്പെടുത്തുകയും ചെയ്താൽ മാത്രമേ ഒരു മനുഷ്യൻ യഥാർത്ഥ മുവഹ്ഹിദ് (തൗഹീദ് ഉൾക്കൊണ്ടവൻ) ആയിത്തീരുകയുള്ളൂ..”
(ശർഹു കിതാബിത്തൗഹീദ്; ദർസ്: 2, ശൈഖ് സുലൈമാൻ അർറുഹൈലി حَفِظَهُ اللَّهُ)
✍ സഈദ് ബിൻ അബ്ദിസ്സലാം
✆ WhatsApp group:
https://chat.whatsapp.com/LW8Lr9bKg4KBhziv5PwE3G
⌲ Telegram Channel:
http://t.me/khidmathussunnah