Homeതൗഹീദ് ഏറ്റവും വലിയ അമൂല്യനിധി..അഖീദതൗഹീദ് ഏറ്റവും വലിയ അമൂല്യനിധി..

തൗഹീദ് ഏറ്റവും വലിയ അമൂല്യനിധി..

തൗഹീദ് ഏറ്റവും വലിയ അമൂല്യനിധി..

മുജീബ് ബ്നു മൂസ അൽ അസ്വ്’ബഹാനി -رَحِمَهُ اللَّهُ- പറഞ്ഞു: “ഞാൻ സുഫ്‌യാനുസ്സൗരി -رَحِمَهُ اللَّهُ- യുടെ കൂടെ മക്കയിലേക്കുള്ള യാത്രയിലായിരുന്നു.
(യാത്രയ്ക്കിടയിൽ) സുഫ്‌യാനുസ്സൗരി, ധാരാളമായി കരയുന്നുണ്ടായിരുന്നു.

ഞാൻ അദ്ദേഹത്തോട് ചോദിച്ചു: അല്ലയോ, അബൂ അബ്ദില്ലാഹ്! താങ്കളുടെ തിന്മയെ കുറിച്ച് ഭയന്നത് കൊണ്ടാണോ ഇങ്ങനെ കരയുന്നത്?”

അപ്പോൾ അദ്ദേഹം തന്റെ വാഹനപ്പുറത്ത് തൂക്കി വെച്ചിരുന്ന ഒരു മരക്കഷ്ണം എടുത്ത് വലിച്ചെറിയുകയുണ്ടായി. എന്നിട്ട് പറഞ്ഞു: “എന്റെ തിന്മകൾ ഈ (മരക്കഷ്ണത്തെക്കാള്‍) എനിക്ക് നിസ്സാരമാണ്. എന്നാൽ ഞാന്‍ ഭയക്കുന്നത് തൗഹീദ് എന്നിൽ നിന്ന് ഊരിയെടുക്കപ്പെടുമോ എന്ന് മാത്രമാണ്.”

(أخبار أصبهان لأبي نعيم: ١٩٢٣)

ശൈഖ് അബ്ദുർറസ്സാഖ് അൽ ബദ്ർ -حَفِظَهُ اللَّهُ- പറയുന്നു: “തൗഹീദ് (ഹിദായത്ത്) എന്നത് ഈ ലോകത്തെ മറ്റെല്ലാതിനേക്കാളും ഏറ്റവും വിലയേറിയ അമൂല്യനിധിയാണ്‌.

ഈ ദുനിയാവിലെ നിധികളുടെയും, സമ്പത്തിന്റെയും ആളുകൾ അവരുടെ ആ നിധികൾ നഷ്ടപ്പെടുന്നതും ഇല്ലാതായിപോവുന്നതും ഭയക്കുന്നവരാണ് എങ്കിൽ; തൗഹീദിന്റെ വക്താക്കൾക്ക് അവരുടെ തൗഹീദിന്റെ കാര്യത്തിൽ (അതിൽ നിന്നും തെറ്റിപ്പോവുമോ എന്ന) ഭയം ഈ പറഞ്ഞ നിധികളോ, സമ്പത്തുകളോ നഷ്ടപ്പെടുന്നതിനേക്കാൾ എത്രയോ വലുതും, ഗൗരവകരവുമാണ്.

അപ്രകാരം, നാട്ടില്‍ കൊള്ളയും തട്ടിപ്പും അധികരിക്കുമ്പോൾ ദുനിയാവിലെ പ്രമാണിമാരുടെ ഭയവും പേടിയും വര്‍ദ്ധിക്കുമെങ്കിൽ; തൗഹീദിന്റെ വക്താക്കളെ സംബന്ധിച്ചിടത്തോളം ഫിത്‌നകളും, പ്രശ്നങ്ങളും ധാരാളമായി വര്‍ദ്ധിക്കുന്ന സന്ദർഭത്തിൽ -പ്രത്യേകിച്ച് ഈ കാലഘട്ടത്തിൽ- തങ്ങളുടെ തൗഹീദിന്റെ കാര്യത്തിൽ അത് ഊരിയെടുക്കപ്പെടുകയും, നഷ്ടപ്പെട്ടു പോവുകയും, അങ്ങനെ, തങ്ങൾ ഉൾക്കൊണ്ടിട്ടുള്ള യഥാർത്ഥ ദീനിൽ നിന്നും അകന്നു പോവുകയും ചെയ്തേക്കുമോ എന്നും കൂടുതലായി ഭയക്കുന്നവരായിരിക്കും, അല്ലാഹുവേ നീ കാത്തുരക്ഷിക്കണേ!”

(أثر وتعليق للشيخ عبد الرزاق البدر)

മുൻഗാമികളിൽപ്പെട്ട മഹാനായ ഒരു പണ്ഡിതന്റെ ചരിത്രമാണ് മേലെ നാം വായിച്ചത്; ഈ ഉമ്മത്തിലെ നന്മയുടെ ആളുകൾ -ഇമാമീങ്ങൾ- ധാരാളം ജീവിച്ച കാലത്താണ് അവരിൽപ്പെട്ട ഒരാൾ ഇപ്രകാരം പറഞ്ഞത് എങ്കിൽ; ശിർക്കും, കുഫ്‌റും, മതനിഷേധവും, ഹറാമുകളും തുടങ്ങി സകലജാതി കുഴപ്പങ്ങളും കണ്മുന്നിൽ നടമാടിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് നാം ഓരോരുത്തരും നമ്മുടെ ദീനിന്റെ കാര്യത്തിൽ അതിൽ നിന്നും തെറ്റിപ്പോവുമോ എന്ന് എന്തുമാത്രം ഭയപ്പെടണം..!?

✍ സഈദ് ബിൻ അബ്ദിസ്സലാം

✆ WhatsApp group:
https://chat.whatsapp.com/LW8Lr9bKg4KBhziv5PwE3G

⌲ Telegram Channel:
http://t.me/khidmathussunnah


©2024 All rights reserved.