”അല്ലാഹുവിന്റെ അടിമകളേ, ഈ മഹത്തായ ദിവസത്തിന്റെ പേരിൽ നിങ്ങൾ സന്തോഷിച്ച് കൊള്ളുക; അഥവാ വെള്ളിയാഴ്ച ദിവസമാണത്.
അത്, ആഴ്ചയിലെ പെരുന്നാളും, അതിലെ ഏറ്റവും നല്ല ദിവസവും, സൂര്യനുദിക്കുന്ന ദിവസങ്ങളിൽ വെച്ച് ഏറ്റവും ശ്രേഷ്ടമായ ദിവസവുമാണ്, ഈ ദിവസമാണ് ആദം നബി عَلَيْهِ السَّلَامُ സൃഷ്ടിക്കപ്പെട്ടത്.. എന്ന് തുടങ്ങി മറ്റു ദിവസങ്ങളെ അപേക്ഷിച്ച് അതിനെ വേർതിരിക്കുന്നതായ ചില ശ്രേഷ്ടതകളും, പ്രത്യേകതകളും ഈ ദിവസത്തിനുണ്ട്.
അത് കൊണ്ട് തന്നെ; അല്ലാഹുവിന്റെ അടിമകളേ, ഈ ദിവസത്തിന് അതിന്റെ പ്രാധാന്യവും, സ്ഥാനവും നൽകുകയും, അതിലെ പ്രത്യേകതകളും ശ്രേഷ്ടതകളും നാം തിരിച്ചറിയുകയും, ഈ ദിവസത്തിൽ നമ്മൾ ചെയ്യേണ്ടതായ ഫർദ്വും, വാജിബും, സുന്നത്തുമായ എല്ലാ ആരാധനാകർമ്മങ്ങളും യാഥാർഥ്യവൽക്കരിക്കുകയും ചെയ്യുക എന്നത് നമ്മുടെ ഓരോരുത്തരുടെയും മേൽ നിർബന്ധമാണ്.
അല്ലാഹു തആലാ അവന്റെ അടിമകൾക്കായി ഈ ദിവസത്തിൽ ഒരുക്കിവെച്ചിട്ടുള്ള അതിമഹത്തായ പ്രതിഫലവും, ഔദാര്യപൂർണ്ണമായ ശ്രേഷ്ടതകളും നേടിയെടുക്കാൻ വേണ്ടിയാണത്. അല്ലാഹു പറഞ്ഞു:
﴿يَا أَيُّهَا الَّذِينَ آمَنُوا إِذَا نُودِي لِلصَّلَاةِ مِن يَوْمِ الْجُمُعَةِ فَاسْعَوْا إِلَى ذِكْرِ اللَّهِ وَذَرُوا الْبَيْعَ ذَلِكُمْ خَيْرٌ لَّكُمْ إِن كُنتُمْ تَعْلَمُونَ﴾
“അല്ലാഹുവിലും അവന്റെ ദീനിലും വിശ്വസിച്ച മുഅ്മിനീങ്ങളേ, വെള്ളിയാഴ്ച ദിവസം നിസ്കാരത്തിന് വിളിക്കപ്പെട്ടാല്‍ അല്ലാഹുവെ പറ്റിയുള്ള സ്മരണയിലേക്ക് നിങ്ങള്‍ വേഗത്തില്‍ വരികയും, വ്യാപാരം ഒഴിവാക്കുകയും ചെയ്യുക. അതാണ് നിങ്ങള്‍ക്ക് ഉത്തമം; നിങ്ങള്‍ കാര്യം മനസ്സിലാക്കുന്നുവെങ്കില്‍.“
(സൂറത്തുൽ ജുമുഅ:9).
(ശൈഖ് അബ്ദുർറസ്സാഖ് അൽ ബദ്ർ حَفِظَهُ اللَّهُ യുടെ ജുമുഅ: മര്യാദകളും, ശ്രേഷ്ടതകളും എന്ന ഖുത്വ്ബയിൽ നിന്നും)
✍ സഈദ് ബിൻ അബ്ദിസ്സലാം