“നമ്മിലോരോരുത്തരും തനിക്ക് എടുക്കാൻ പാകത്തിൽ ദുനിയാവിലെ നിധികളിൽ വല്ല നിധിയും കാണുകയാണെങ്കിൽ; തീർച്ചയായും, അവൻ സാധിക്കുന്ന രൂപത്തിൽ ധാരാളമായി അതിൽ നിന്നും വാരിയെടുക്കും! എന്നാൽ, എന്ത് കൊണ്ട് നമ്മൾ സ്വർഗ്ഗത്തിലെ നിധികളിൽ പെട്ട നിധി ധാരാളമായി കരസ്ഥമാക്കാൻ തയ്യാറാവുന്നില്ല?!
അല്ലാഹുവിന്റെ റസൂൽ ﷺ ഒരിക്കൽ അബൂ മൂസ അൽ അശ്അരീ റദ്വിയല്ലാഹു അൻഹുവിനോട് ‘സ്വർഗ്ഗത്തിലെ നിധികളിൽ പെട്ട ഒരു നിധി’ നിനക്ക് ഞാൻ അറിയിച്ചു തരട്ടെയോ? എന്ന് ചോദിക്കുകയുണ്ടായി. എന്നിട്ട് പ്രവാചകൻ ﷺ അദ്ദേഹത്തിന് പറഞ്ഞു കൊടുത്തതായി കാണാം:
لاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللهِ
“ലാ ഹൗല വലാ ഖുവ്വത ഇല്ലാ ബില്ലാഹ്“
(അല്ലാഹുവിനെ കൊണ്ടല്ലാതെ യാതൊരു ശക്തിയും കഴിവുമില്ല.)
അതിനാൽ, അത് ധാരാളമായി നിങ്ങൾ വർധിപ്പിച്ചു കൊള്ളുക, അത് മുഖേന നിങ്ങളുടെ നാവിനെ (സദാസമയം) ചലിപ്പിക്കുകയും ചെയ്യുക..“
(ശൈഖ് സ്വാലിഹ് അൽ ഉസ്വൈമീ ഹഫിദഹുല്ലയുടെ ട്വിറ്ററിൽ നിന്നും..)
✍ സഈദ് ബിന്‍ അബ്ദിസ്സലാം