Homeക്ഷമയും പശ്ചാത്താപവും!ചെറു കുറിപ്പുകൾജനറൽക്ഷമയും പശ്ചാത്താപവും!

ക്ഷമയും പശ്ചാത്താപവും!

قال شيخ الإسلام ابن تيمية رحمه الله: والمؤمن مأمور عند المصائب أن يصبر ويسلم، وعند الذنوب أن يستغفر ويتوب، قال الله تعالى: {فَٱصۡبِرۡ إِنَّ وَعۡدَ ٱللَّه حَق وَٱسۡتَغۡفِرۡ لِذَنۢبِكَ}، فأمره بالصبر على المصائب، والاستغفار من المعائب.

ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യ റഹിമഹുല്ലാഹ് പറഞ്ഞു: “വിപത്തുകൾ ബാധിച്ചാൽ ക്ഷമിക്കുകയും, (അല്ലാഹുവിന്റെ വിധിതീരുമാനങ്ങൾക്ക്‌) കീഴൊതുങ്ങുകയും, പാപങ്ങൾ ചെയ്താൽ പശ്ചാത്തപിക്കുകയും ഖേദിച്ചു മടങ്ങുകയും ചെയ്യുവാനാണ് ഒരു സത്യവിശ്വാസി കൽപ്പിക്കപ്പെട്ടിട്ടുള്ളത്. അല്ലാഹു പറഞ്ഞു:

فَٱصۡبِرۡ إِنَّ وَعۡدَ ٱللَّهِ حَقّ وَٱسۡتَغۡفِرۡ لِذَنۢبِكَ

”അതിനാല്‍ നീ ക്ഷമിക്കുക. തീര്‍ച്ചയായും അല്ലാഹുവിന്റെ വാഗ്ദാനം സത്യമാകുന്നു. നിന്റെ പാപത്തിന് നീ മാപ്പുതേടുകയും ചെയ്യുക.“ (സൂറഃ ഗാഫിർ: 55).

(ചുരുക്കത്തിൽ,) വിപത്തുകളിൽ ക്ഷമിക്കുവാനും, വീഴ്ചകളിൽ പശ്ചാത്തപിക്കുവാനും അല്ലാഹു തആലാ കല്പിച്ചിരിക്കുന്നു..“

(الفرقان: ١/١٣٥)

✍ സഈദ് ബിൻ അബ്ദിസ്സലാം


©2024 All rights reserved.