Homeഫജ്റിന് മുമ്പുള്ള രണ്ട് റക്അത്തുകൾ..ഫിഖ്ഹ്ഫജ്റിന് മുമ്പുള്ള രണ്ട് റക്അത്തുകൾ..

ഫജ്റിന് മുമ്പുള്ള രണ്ട് റക്അത്തുകൾ..

عَنْ عَائِشَةَ، عَنِ النَّبِيِّ ﷺ، قَالَ: «رَكْعَتَا الْفَجْرِ خَيْرٌ مِنَ الدُّنْيَا وَمَا فِيهَا» (مسلم: ٧٢٥)

ആഇശ رَضِيَ اللَّهُ عَنْهَا യിൽ നിന്ന്
നിവേദനം: നബി ﷺ പറഞ്ഞിരിക്കുന്നു: “ഫജ്റിനു മുമ്പുള്ള രണ്ട് റക്അത്ത് നിസ്കാരം, ദുനിയാവും അതിലുള്ള എല്ലാത്തിനേക്കാളും ഖൈറാണ്.“

ഈ മഹത്തായ ഹദീഥിന്റെ വിശദീകരണത്തിൽ ഇമാം അല്ലാമാ മുഹമ്മദ് ബ്നു സ്വാലിഹ് അൽ ഉഥൈമീൻ റഹിമഹുല്ലാഹ് പറഞ്ഞു:

“യാത്രയിലും, അല്ലാത്ത സന്ദർഭങ്ങളിലും നബി ﷺ ഈ രണ്ട് റക്അത്തുകൾ ഉപേക്ഷിച്ചിരുന്നില്ല എന്നത് ഫജ്റിനു മുമ്പുള്ള ഈ സുന്നത്തിനെ മറ്റുള്ളവയിൽ നിന്നും വേർതിരിക്കുന്ന പ്രത്യേകതകളിൽ പെട്ടതാണ്.

ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം യാത്രയിലായാലും അല്ലാത്തപ്പോഴായാലും അയാൾ ഫജ്റിനു മുമ്പുള്ള രണ്ടു റക്അത്ത് സുന്നത്ത് നിസ്കാരം കൃത്യമായി നിർവഹിക്കുകയും അതിനുവേണ്ടി പരിശ്രമിക്കുകയും ചെയ്യൽ അവന്റെ മേൽ അനിവാര്യമാണ്.

ഒരാൾക്ക് സുബ്ഹിന് മുമ്പ് ഇത് നിർവഹിക്കാൻ സാധിച്ചില്ലെങ്കിൽ; അതിനു ശേഷം, ഒന്നുകിൽ സുബ്ഹ് നിസ്കാരം കഴിഞ്ഞ ഉടനെ നിസ്കരിക്കുക. അല്ലെങ്കിൽ സൂര്യൻ ഉദിച്ച് ഒരു കുന്തത്തിന്റെ അത്രയും ഉയർന്നതിന് ശേഷം* നിസ്കരിക്കുക.“

(*ഏകദേശം പതിനഞ്ചു മിനുട്ട് കഴിഞ്ഞതിനു ശേഷം)

(شرح رياض الصالحين: ٥/١٢٦)

✍ സഈദ് ബിന്‍ അബ്ദിസ്സലാം


©2024 All rights reserved.